Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soar

ജാതിക്കയുടെയും പത്രിയുടെയും വിലയില്‍ കുതിച്ചുകയറ്റം

തൊ​ടു​പു​ഴ: ജാ​തി ക​ര്‍​ഷ​ക​ര്‍​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വേ​കി ജാ​തിക്ക​യു​ടെ​യും പ​ത്രി​യു​ടെ​യും വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഏ​റെ നാ​ളു​ക​ളു​ടെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ജാ​തി​ക്കവി​ല ഉ​യ​രു​ന്ന​ത്.

340-360 എ​ന്ന നി​ല​യി​ലേ​ക്കാ​ണ് ജാ​തി​ക്ക വി​ല ഉ​യ​ര്‍​ന്ന​ത്. ജാ​തി​പ​ത്രി​ക്ക് 2,000-2,200 തോ​തി​ലാ​ണ് വി​ല. ജാ​തി​പ്പ​രി​പ്പി​ന് 660-700 രൂ​പ​യാ​യും വി​ല ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ജാ​തിക്ക 200-250, ജാ​തി​പ​ത്രി 1500-1600 തോ​തി​ലാ​യി​രു​ന്നു വി​ല. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

സാ​ധാ​ര​ണ മേ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ജാ​തി​ക്ക വി​ള​വെ​ടു​പ്പ് സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ളാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മേ​യി​ല്‍ ആ​രം​ഭി​ച്ച വി​ള​വെ​ടു​പ്പ് ജൂ​ലൈ​യോ​ടെ അ​വ​സാ​നി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തു വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ന്‍​ യു​ദ്ധം​മൂ​ലം ഇ​റ​ക്കു​മ​തി സാ​ധ്യ​ത​യി​ല്ലാ​ത്ത​താ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഡി​മാ​ൻഡു​യ​ര്‍​ന്ന​ത്.

ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ച്ച​തി​നാ​ല്‍ പി​ടി​ച്ചു​വ​യ്ക്കാ​തെ, വി​ള​വെ​ടു​ക്കു​ന്ന​ത​നു​സ​രി​ച്ച് ക​ര്‍​ഷ​ക​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ സീ​സ​ണ്‍ നേ​ര​ത്തേ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ വ​രും മാ​സ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

സാ​ധാ​ര​ണ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​പ​ണി​യി​ല്‍ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു പു​റ​മെ ത​മി​ഴ്‌​നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​ണ് ജാ​തി​കൃ​ഷി​യു​ള്ള​ത്. നനയ്ക്കൽ അ​നി​വാ​ര്യ​മാ​യ​തി​നാ​ല്‍ ജ​ല​ദൗ​ര്‍​ല​ഭ്യ​മു​ള്ള മേ​ഖ​ല​യി​ല്‍ കൃ​ഷി ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ജാ​തി​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

യു​ദ്ധ​ഭീ​തി ഇ​നി​യും വി​ട്ടൊ​ഴി​യാ​ത്ത​തി​നാ​ല്‍ ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യ​തും കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​രു​പ​രി​ധി​വ​രെ നേ​ട്ട​മാ​യി​ട്ടു​ണ്ട്. സു​നാ​മി​യെത്തു​ട​ര്‍​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലും ശ്രീ​ല​ങ്ക​യി​ലും ഉ​ള്‍​പ്പെ​ടെ ജാ​തി​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കേ​ര​ള​ത്തി​ലെ ജാ​തി​ക്ക​യ്ക്ക് ചൈ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ആ​വ​ശ്യ​ക്കാ​രെ​ത്തി​യ​തും ഇ​വി​ടെ മെ​ച്ച​പ്പെ​ട്ട വി​ല ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചു​തു​ട​ങ്ങി​യ​തും. വി​ല ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൃ​ഷിനാ​ശ​വും കൂ​ടു​ത​ലാ​ണ്.

ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

Latest News

Corehub Up